കൊളച്ചേരി:-ഈ വർഷത്തെ സ്കൂൾ തിരഞ്ഞെടുപ്പ് ബാലറ്റ് മെഷീനിലൂടെ നടത്തിയത് കുട്ടികൾക്ക് കൗതുകകരമായി രാവിലെ 10 .30 ന് തുടങ്ങിയ തിരഞ്ഞെടുപ്പ് വൈകിട്ട് 3 .30 വരെ നീണ്ടുനിന്നു .മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായി സഹീർ മാഷിന്റെ നേതൃത്വത്തിൽ പ്രിസൈഡിങ് ഓഫീസറായി അമാൻ.ടിയും , പോളിംഗ് ഓഫീസർമാരായി ഫാത്തിമ വി സി ,ഫാത്തിമ എ പി , ആദിദേവ് എസ് ബാബു എന്നിവർ സേവനമനുഷ്ഠിച്ചു.
സ്ഥാനാർത്ഥികളായി സയ്യിദ് . പി കുട ചിഹ്നത്തിലും , ഫാത്തിമത്ത് സുഹറ . വി. സി പെൻസിൽ ചിഹ്നത്തിലും , അനാമിക.എം ബാഗ് ചിഹ്നത്തിലും അനന്യ. പി.പി പുസ്തക ചിഹ്നത്തിലും യദുരാജ് .പി . വി വാട്ടർബോട്ടിൽ ചിഹ്നത്തിലും മത്സരിച്ചു ന്യൂസ് റിപ്പോർട്ടർമാരായി പ്രാർത്ഥന.സി. ഒ കൊളച്ചേരി നെറ്റ് ചാനലിലും , രിദ നൗറീൻ സിക്സ് ഹൗവർ ചാനലിലും ,റജ ഫാത്തിമ. എം.കെ ഷംസീയ ചാനലിലും റിപ്പോർട്ടർമാരായി പ്രവർത്തിച്ചു.
ഒരു തിരഞ്ഞെടുപ്പിന്റെ സമസ്ത മേഖലകളും .കുട്ടികളെ പരിചയപ്പെടുത്തിക്കൊണ്ട് നാലുമണിക്ക് ബാലറ്റ് മെഷീൻ സീൽ ചെയ്തു ഓഫീസിൽ സൂക്ഷിച്ചു. ചൊവ്വാഴ്ച നടക്കുന്ന അസംബ്ലിയിൽ വെച്ച് പ്രധാന അധ്യാപിക സി. എം പ്രസീത ടീച്ചർ വിജയികളെ പ്രഖ്യാപിക്കും