മയ്യിൽ : തായംപൊയിൽ സഫ്ദർ ഹാഷ്മി ഗ്രന്ഥാലയം വായന പക്ഷാചരണത്തിന്റെ ഭാഗമായി വി സാംബശിവൻ അനുസ്മരണം നടത്തി. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് പ്രഭാഷണം നടത്തി. പി.വി ശ്രീധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. വി.വി ഗോവിന്ദൻ, കെ.സി ശ്രീനിവാസൻ , സി.സുമിത്രൻ ,എം.ഷൈജു, എം.വി സുമേഷ് എന്നിവർ സംസാരിച്ചു.
വായന വീട്ടകങ്ങളുടെ ഭാഗമായി വായനശാല പ്രവർത്തകരുടെ വീടുകളിൽ നടക്കുന്ന സാഹിത്യ നായകൻമാരുടെ അനുസ്മരണ പരിപാടിയിൽ ഇന്ന് ജൂലായ് 5 ബുധനാഴ്ച വൈകുന്നേരം 7.30ന് ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംഘടിപ്പിക്കും. പി.പി സന്തോഷ് കുമാറിന്റെ വീട്ടിൽ വി.പി ബാബുരാജ് അനുസ്മരണം നടത്തും.