സാഹിത്യ പ്രതിഭ പുരസ്കാരം നേടിയ ശ്രീധരൻ സംഘമിത്രക്ക് സംഘമിത്ര കലാസാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സ്നേഹാദരം സംഘടിപ്പിച്ചു


കൊളച്ചേരി :-
കെ.വി കുഞ്ഞിരാമൻ മാസ്റ്റർ സാഹിത്യ പ്രതിഭ പുരസ്കാരം നേടിയ ശ്രീധരൻ സംഘമിത്രക്ക് സ്വന്തം കലാസമിതിയായ സംഘമിത്ര കലാസാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സ്നേഹാദരവും നാടകപ്രവർത്തകരുടെ കൂട്ടായ്മയും സംഘടിപ്പിച്ചു. ന്നാ താൻ കേസ് കൊട് സിനിമയിൽ മന്ത്രി കെ.പി പ്രേമനായി അഭിനയിച്ച  കുഞ്ഞിക്കണ്ണൻ ചെറുവത്തൂർ ഉപഹാരം നൽകി ആദരിച്ചു.

രാധാകൃഷ്ണൻ മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. കുഞ്ഞിക്കണ്ണൻ ചെറുവത്തൂരിന് എം. ദാമോദരൻ സംഘമിത്രയുടെ ഉപഹാരം നൽകി.ഹരിദാസ് ചെറുകുന്ന് , പയ്യന്നൂർ കൃഷ്ണമണി മാരാർ , ബാലകൃഷ്ണൻ പാപ്പിനിശേരി , എം.വി ജനാർദ്ദനൻ മാസ്റ്റർ, ഒ. നാരായണൻ , കെ എം ശിവദാസൻ , പുഷ്പജൻ പാപ്പിനിശ്ശേരി, എ. അശോകൻ ഒ.മോഹനൻ , സാവിത്രി ധർമ്മശാല , എം.വി ഷിജിൻ , എ.അശോകൻ , സുമേഷ് ചാല പ്രസംഗിച്ചു. ശ്രീധരൻ സംഘമിത്ര മറുപടി പ്രസംഗം നടത്തി.

എ. കൃഷ്ണൻ സ്വാഗതവും എം.പി രാജീവൻ നന്ദിയും പറഞ്ഞു

Previous Post Next Post