സഫ്ദർ ഹാശ്മി ഗ്രന്ഥാലയം വനിതാവേദിയുടെ നേതൃത്വത്തിൽ കുടനിർമാണ പരിശീലനം സംഘടിപ്പിച്ചു


മയ്യിൽ:-  തായംപൊയിൽ സഫ്ദർ ഹാശ്മി ഗ്രന്ഥാലയം വനിതാവേദിയുടെ നേതൃത്വത്തിൽ വനിതകൾക്കായി കുടനിർമാണ പരിശീലനം സംഘടിപ്പിച്ചു. മയ്യിൽ ഗ്രാമപഞ്ചായത്തംഗം എം ഭരതൻ ഉദ്ഘാടനം ചെയ്തു. 

അവളിടം കബ്ബ് പ്രവർത്തകയും വനിതാവേദി സെക്രട്ടറിയുമായ ടി വി ബിന്ദു പരിശീലനം നയിച്ചു. നേരത്തെ രജിസ്റ്റർ ചെയ്ത 30 പേർക്കാണ് പരിശീലന നലകിയത്. കെ സി വാസന്തി ടീച്ചർ, എൻ അജിത എന്നിവർ സംസാരിച്ചു.

Previous Post Next Post