കണ്ണൂർ:-മുഖ്യമന്ത്രി പിണറായി വിജയൻ പൊതുജനങ്ങളിൽ നിന്നും പരാതികളും നിവേദനങ്ങളും സ്വീകരിച്ചു. പിണറായി കൺവെൻഷൻ സെൻ്ററിലെ ധർമ്മടം മണ്ഡലം എം എൽ എ ഓഫീസ് കേന്ദ്രീകരിച്ചായിരുന്നു പരാതി സ്വീകരിക്കൽ.മൊത്തം 550 പരാതികളാണ് ലഭിച്ചത്.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് നിവേദനങ്ങൾ നൽകി. രാവിലെ 9.30ന് ആരംഭിച്ച പരാതി സ്വീകരിക്കൽ ഉച്ചക്ക് 12.30 വരെ നീണ്ടു. ടോക്കൺ ഏർപ്പെടുത്തിയായിരുന്നു നടപടിക്രമങ്ങൾ.
മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലൻ, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി മേജർ ദിനേശ് ഭാസ്കർ എന്നിവരും ഒപ്പം ഉണ്ടായിരുന്നു. വൈവിധ്യമാർന്ന നിരവധി വിഷയങ്ങളാണ് പരാതിക്കാർ ഉന്നയിച്ചത്. പരാതികൾ പരിശോധിച്ച് സത്വര നടപടികൾ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി പറഞ്ഞു .