കൗമാര പ്രതിഭകൾക്ക് മുഖ്യമന്ത്രിയുടെ സമ്മാനം

 


കണ്ണൂർ:-മികവിന്റെ പടവുകൾ കയറിയ കൗമാര പ്രതിഭകൾക്ക് മുഖ്യമന്ത്രിയുടെ സമ്മാനം. വിവിധ മേഖലകളിൽ മികവ് തെളിയിച്ച പെരളശ്ശേരി എ കെ ജി സ്മാരക ജി എച്ച് എസ്, പിണറായി എ കെ ജി മെമ്മോറിയൽ ജി എച്ച് എസ് എന്നിവിടങ്ങളിലെ ഒമ്പത് കുട്ടികളെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ പേന നൽകി അനുമോദിച്ചത്. പാർക്കർ പേനകളാണ് മുഖ്യമന്ത്രി കുട്ടികൾക്ക് നൽകിയത് .

ദേശീയ റോൾപ്ലെ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ പെരളശ്ശേരി എ കെ ജി സ്മാരക ജി എച്ച് എസ് എസിലെ എൻ എസ് ദീപ്ത, ഗസൻ ഫാബിയോ, കെ നന്മ, എസ് ശ്രീദ , അമൃത് കിരൺ എന്നിവരെയും 

പിണറായി എ കെ ജി മെമ്മോറിയൽ ജി എച്ച് എസ് എസിൽ നിന്ന് പ്ലസ് ടു പരീക്ഷയിൽ ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ 1200 മാർക്ക് നേടിയ വേദ പ്രവീൺ, ഇതേ സ്കൂളിൽ നിന്ന് ദേശീയ ചെസ്സ് മത്സരത്തിൽ വെള്ളി മെഡൽ നേടിയ ഇ ടി സ്വരൂപ, ദേശീയ യോഗ ഒളിംപ്യാഡിൽ പങ്കെടുത്ത പി അനഘ ,സംസ്ഥാന പവർ ലിഫ്റ്റിംഗിൽ വെങ്കല മെഡൽ നേടിയ ടി കെ അനുവിന്ദ് എന്നിവരാണ് അനുമോദനം ഏറ്റുവാങ്ങിയത്. 

പിണറായി കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ഏവരെയും അഭിനന്ദിക്കുകയും കുശലാന്വേഷണം നടത്തുകയും ചെയ്തു. കൂടുതൽ മികവിലേക്കെത്താൻ സർക്കാരിന്റെ പിന്തുണയും അദ്ദേഹം കുട്ടികൾക്ക് വാഗ്ദാനം ചെയ്തു. രണ്ട് ദിവസം മുമ്പ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും അറിയിപ്പ് ലഭിച്ചതോടെയാണ് ഇവിടെ എത്തിയതെന്നും അംഗീകാരം ലഭിച്ചത് വിദ്യാർഥികൾക്ക് പ്രചോദനമായെന്നും പിണറായി സ്കൂൾ പ്രിൻസിപ്പൽ ആർ ഉഷ ന

Previous Post Next Post