രാധിക ബാലഗോകുലം കാവുംചാൽ ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര ; സ്വാഗത സംഘം രൂപീകരിച്ചു



പെരുമാച്ചേരി :- അകലട്ടെ ലഹരി ഉണരട്ടെ മൂല്യവും ബാല്യവും എന്ന സന്ദേശം ഉയർത്തി രാധിക ബാലഗോകുലം കാവുംചാൽ ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ പെരുമാച്ചേരിയിൽ നടത്തുന്ന ശോഭായാത്ര വിജയപ്രദമാക്കുന്നതിനായി സ്വാഗത സംഘം രൂപീകരിച്ചു.

പെരുമാച്ചേരി എയുപി സ്കൂളിൽ വച്ച് നടന്ന സ്വാഗതസംഘ യോഗത്തിൽ ബാലഗോകുലം കണ്ണൂർ ജില്ലാ സംയോജക് സജീവൻ മാസ്റ്റർ അധ്യക്ഷനായി മുഖ്യപ്രഭാഷണം നടത്തി.

ആഘോഷ സമിതിപ്രമുഖായി  സുധി ഹിന്ദോളം , പ്രസിഡണ്ട് ഗോവിന്ദൻ കെ.എം , വൈസ് പ്രസിഡണ്ട് മാരായി വിജേഷ് ., വിനീഷ് , മോഹനൻ , സെക്രട്ടറി ഗിരീഷ് സി കെ , ജോയിൻ സെക്രട്ടറി മനോജ് , അനൂപ്  , കരുണാകരൻ , ഖജാൻജി ഷജീവ് , രക്ഷാധികാരികളായി എ കെ കുഞ്ഞിരാമൻ ,  പുരുഷോത്തമൻ ഒ. ,  ഗോപാലൻ പി പി , പ്രേമരാജൻ എന്നിവരെ തിരഞ്ഞെടുത്തു.

ബാലഗോകുലം താലൂക്ക് സഹകാര്യദർശി ജിഷ്ണു പി കെ , രാഗേഷ് ഈ ശാനമംഗലം എന്നിവർ സംസാരിച്ചു.

Previous Post Next Post