ബേങ്ക് ജീവനക്കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി


പരിയാരം :- ജീവനക്കാരിയെ ബേങ്കിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുന്നരുവിലെ കടവത്ത് വളപ്പിൽ സീന (45) ആണ് മരിച്ചത്. കൊവ്വപ്പുറത്തെ കുഞ്ഞിമംഗലം അഗ്രിക്കൾച്ചറൽ വെൽഫേർ സൊസൈറ്റിയിൽ തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം.

സൊസൈറ്റിയുടെ താഴത്തെ നിലയിൽ ചായ ഉണ്ടാക്കാൻ സീന പോയിരുന്നു. തുടർന്ന് തിരിച്ച് വരാത്തതിനാൽ മറ്റൊരു ജീവനക്കാരി താഴെ മുറിയിൽ എത്തിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ പരിസരവാസികള വിളിച്ച് പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.

Previous Post Next Post