കുറ്റ്യാട്ടൂർ :- പോന്താറമ്പ് ഒ.എൻ.വി സ്മാരക വായനശാല & ഗ്രന്ഥാലയത്തിനുവേണ്ടി നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ കട്ട്ല വെപ്പ് നടന്നു. കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. പി റജി ഉദ്ഘാടനം ചെയ്തു. കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ അനിത കെ. സി അധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ അംഗം പി.പ്രശാന്ത്, നിടുകുളം എ കെ ജി വായനശാല സെക്രട്ടറി പ്രസൂൺ സി.കെ, പെരുമ്പുള്ളിക്കരി നവോദയ വായനശാല സെക്രട്ടറി കെ. പി വത്സൻ, പോന്താറമ്പ് വനിതാ വേദി അംഗം ജയശ്രീ. കെ തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിച്ചു.
ഒ.എൻ.വി വായനശാല സെക്രട്ടറി പുരുഷോത്തമൻ കെ.കെ സ്വാഗതവും പ്രസിഡന്റ് എം. പി ഹരീന്ദ്രൻ നന്ദിയും പറഞ്ഞു.