ചട്ടുകപ്പാറ :- ചെറുവത്തലമൊട്ടയിലെ തയ്യിൽ താവോറത്ത് നാരായണിയുടെ നാൽപ്പതാം ചരമദിനത്തിൽ കുടുംബാംഗങ്ങൾ IRPC ക്ക് ധനസഹായം നൽകി. CPI(M) കണ്ണൂർ ജില്ലാ കമ്മറ്റിയംഗം കെ.സി ഹരികൃഷ്ണൻ മാസ്റ്റർ ധനസഹായം ഏറ്റുവാങ്ങി.
ചടങ്ങിൽ CPI(M) വേശാല ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ, ലോക്കൽ കമ്മറ്റി അംഗം കെ.വി.പ്രതീഷ്, IRPC വേശാല ലോക്കൽ ഗ്രൂപ്പ് കൺവീനർ എ.കൃഷ്ണൻ, കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് മെമ്പറും CPI(M) ചെറുവത്തല ബ്രാഞ്ച് സെക്രട്ടറിയുമായ പി.ശ്രീധരൻ എന്നിവർ പങ്കെടുത്തു.