കൊളച്ചേരി :- കൊളച്ചേരി സ്വദേശിയായ ശ്രീ.അനീഷ്.കെ.സി ഇന്ന് ലോകം അറിയുന്ന ഒരു ശാസ്ത്രജ്ഞനാണ്. തിരുവനന്തപുരം വിക്രം സാരാഭായി സ്പേസ് സെൻ്ററിലെ ഈ യുവ ശാസ്ത്രജ്ഞൻ്റെ കൈയൊപ്പ് പതിഞ്ഞ ചന്ദ്രയാൻ 3 ചന്ദ്രനെ ലക്ഷ്യമാക്കി കുതിക്കുമ്പോൾ കൊളച്ചേരിക്കാർക്കിത് അഭിമാന നിമിഷം കൂടിയാവുകയാണ്.ചന്ദ്രയാൻ 3 യെ ഭ്രമണപഥത്തിലെത്തിച്ച LVM - 3 യുടെ നിർമ്മാത്തിൽ പ്രധാന പങ്കു വഹിച്ചവരിൽ പ്രധാനിയാണ് അനീഷ്. ISROയുടെ പുതിയ പദ്ധതിയായ Liquide Oxigen Methine Engine ൻ്റെ നിർമ്മാണത്തിലും പ്രധാന പങ്ക് വഹിക്കുന്നുണ്ട് ഈ കൊളച്ചേരി സ്വദേശിയായ ശാസത്രജ്ഞൻ.
കമ്പിൽ മാപ്പിളാ ഹൈസ്കൂൾ റിട്ട. അധ്യാപകൻ കൊളച്ചേരി പറമ്പിലെ ശ്രീ .നാരായണൻ മാസ്റ്ററുടെയും (നാണൂട്ടി മാസ്റ്റർ), റിട്ട. എ ഇ ഒ ശ്രീമതി.കെ.സി.ഗൗരി ടീച്ചറുടെയും മകനാണ് അനീഷ്.
കണ്ടക്കൈ കൃഷ്ണവിലാസം എ.എൽ.പി.സ്കൂൾ, കൊളച്ചേരി എ.യു.പി.സ്കൂൾ, തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ, കണ്ണൂർ എസ്.എൻ.കോളേജ്, കണ്ണൂർ എൻജിനീയറിങ് കോളേജ്, കോഴിക്കോട് എൻ.ഇ.ഐ.ടി യിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ എം.ടെക് ബിരുദവും നേടി. ഇപ്പോൾ തിരുവനന്തപുരം ISRO യിൽ Senior Scientist Engineer -LPSC ക്രയോ എൻജിൻ ഡിവിഷനിൽ ജോലി ചെയ്യുന്നു. ഭാര്യ ജ്യോതി ജനാർദ്ദനൻ ISRO ന്റെ കീഴിലുള്ള VSE യുടെ I.I.S.U വിൽ Scientist ആയി ജോലി ചെയ്യുന്നു. സഹോദരൻ ശ്രീ.അജേഷ്.കെ.സി അമേരിക്കയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ് .