KSSPA പുതിയ അംഗങ്ങൾക്കുള്ള വരവേൽപും ഏകദിന ശിൽപ്പശാലയും സംഘടിപ്പിച്ചു


മയ്യിൽ :- 
കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ (KSSPA) കൊളച്ചേരി ബ്ലോക്ക് കമ്മിറ്റി പുതിയ അംഗങ്ങൾക്കുള്ള വരവേൽപ്പും ഏകദിന ശിൽപ്പശാലയും നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ടായി നിയമിതനായ കെ.എസ്.എസ്.പി.എ. മെമ്പർ കെ.പി.ശശിധരന് സ്വീകരണവും നൽകി. സംസ്ഥാന ജനറൽ സെക്രട്ടരി എം.പി. വേലായുധൻ ഉൽഘാടനം ചെയ്തു. പുതിയ അംഗങ്ങളെ ജില്ലാ സെക്രട്ടരി കെ.സി.രാജൻ മാസ്റ്റർ വരവേറ്റു. ബ്ലോക്ക് പ്രസിഡണ്ട് കെ.പി.ചന്ദ്രൻ അധ്യക്ഷത വഹിച്ചു.

ജില്ലാ ജോ.സെക്രട്ടരി സി.ശ്രീധരൻ മാസ്റ്റർ, സി.വാസു മാസ്റ്റർ, പി.കെ.പ്രഭാകരൻ, വി.പത്മനാഭൻ, സി. ഒ. ശ്യാമള ടീച്ചർ, എം.ബാലകൃഷ്ണൻ, കെ മുരളീധരൻ , എൻ . കെ.മുസ്തഫ, സി.വിജയൻ, പി.ശിവരാമൻ, എം.പി.നാരായണൻ, കെ.എം. നാരായണൻ മാസ്റ്റർ, രാധാകൃഷ്ണൻ മാണിക്കോത്ത്, ഏ.വി. ലളിത ,പി.വി. ജലജ കുമാരി . എൻ.സി.ശശിധരൻ, പി.സി. ഉണ്ണികൃഷ്ണൻ, ഇ ഉണ്ണികൃഷ്ണൻ, സ്മിത, വി.സി മീര എന്നിവർ സംസാരിച്ചു.

കെ.പി.ശശിധരൻ മറുമൊഴി നൽകി.


Previous Post Next Post