കുറ്റ്യാട്ടൂർ:-മണിപ്പൂർ കലാപം പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.ചട്ടുകപ്പാറ-LDF വേശാല ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മണിപ്പൂരിൽ സമാധാനം പുന:സ്ഥാപിക്കുക, കലാപത്തിൽ സംഘപരിവാർ ഇടപെടൽ തുറന്ന് കാട്ടുക തുടങ്ങിയ മുദ്രാവാക്യമുന്നയിച്ച് വില്ലേജ് മുക്കിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
CPI(M) ജില്ലാ കമ്മറ്റി അംഗം കെ.സി.ഹരികൃഷ്ണൻ മാസ്റ്റർ ഉൽഘാടനം ചെയ്തു.CPI(M) വേശാല ലോക്കൽ കമ്മറ്റി അംഗം കെ.ഗണേഷ് കുമാർ അദ്ധ്യക്ഷ്യം വഹിച്ചു.CPI(M) ഏറിയ കമ്മറ്റി അംഗങ്ങളായ എം.വി.സുശീല ,എൻ.അശോകൻ, ലോക്കൽ കമ്മറ്റി അംഗം കെ.നാണു എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു.