അഴീക്കോട്:-മണിപ്പൂർ സ്ത്രീകൾക്കെതിരെ നടക്കുന്ന ലൈംഗിക അതിക്രമവും, ബലാത്സംഗവും, ക്രൈസ്തവ വംശഹത്യയും പൗരന്മാരെ കൊന്നൊടുക്കിയുംമണിപ്പൂരിനെ ഹിന്ദുത്വ സ്റ്റേറ്റ് ആയി മാറ്റാൻ വേണ്ടി സംഘപരിവാർ കലാപങ്ങൾ ബോധപൂർവ്വം സൃഷ്ടിച്ചിരിക്കുകയാണ്.രാജ്യത്തിൻ്റെ ഭരണഘടന ഉയർത്തിപ്പിടിച്ചുകൊണ്ട്, "എല്ലാ മതേതര വിശ്വാസികളും മൗനം വെടിയൂ മണിപ്പൂർ ജനതയെ രക്ഷിക്കൂ" എന്ന മുദ്രാവാക്യം ഉയർത്തി അഴീക്കോട് മണ്ഡലം SDPI കമ്മിറ്റി പ്രതിഷേധ ജ്വാല നടത്തി.
ജില്ലാ സെക്രട്ടറി മുസ്തഫ നാറാത്ത്,മണ്ഡലം പ്രസ്ഡന്റ് അബ്ദുള്ള നാറാത്ത്, സെക്രട്ടറി സുനീർ പൊയ്‌തുംകടവ്,മണ്ഡലം കമ്മിറ്റി അംഗം ഷാഫി സി, പഞ്ചായത്ത് നേതാക്കന്മാരായ സിദ്ധീഖുൽ അക്ബർ മംഗല,ഹാഷിം കാട്ടാമ്പള്ളി,റിഷാദ്, കാട്ടാമ്പള്ളി, ഫാറൂഖ് എൻ എൻ എന്നിവർ നേതൃത്വം നൽകി