കമ്പിൽ : കമ്പിൽ ഡിവിഷൻ സാഹിത്യോത്സവ് ഇന്നും നാളെയുമായി കൊട്ടപ്പൊയിലിൽ വെച്ച് നടക്കും. ഇന്ന് രാത്രി നടക്കുന്ന സാംസ്‌കാരിക സമ്മേളനം പ്രശസ്ത എഴുത്തുകാരൻ ബാബുരാജ് അയ്യല്ലൂർ ഉദ്ഘാടനം ചെയ്യും. എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി അനസ് അമാനി പുഷ്പഗിരി സന്ദേശ ഭാഷണം നടത്തും.
രണ്ട് ദിനങ്ങളിലായി അഞ്ച് സെക്ടറുകളിൽ നിന്ന് എണ്ണൂറിലധികം മത്സരാർഥികൾ പങ്കെടുക്കും. സാഹിത്യോത്സവിനോടനുബന്ധിച്ച് നൂറ്റി അറുപത് മത്സരങ്ങൾ, സാഹിത്യ സംസാരം, പുസ്ക ചർച്ച, പുസ്തക മേള തുടങ്ങി വിവിധ പരിപാടികൾ നടക്കും.