കൊളച്ചേരി പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് യൂണിറ്റ് അസംബ്ലി നടത്തി


കമ്പിൽ : "വിദ്വേഷത്തിനെതിരെ, ദുർഭരണത്തിനെതിരെ"എന്ന പ്രമേയമുയർത്തി തളിപ്പറമ്പ് മണ്ഡലത്തിൽ മുസ്‌ലിം യൂത്ത് ലീഗ് ആരംഭിച്ച കാമ്പയിന്റെ ഭാഗമായി കൊളച്ചേരി പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് യൂണിറ്റ് അസംബ്ലി നടത്തി. കമ്പിൽ സി.എച്ച് മുഹമ്മദ് കോയ സ്മാരക ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി കൊളച്ചേരി ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൽ.നിസാർ  ഉദ്ഘാടനം ചെയ്തു. ടി.പി നിയാസ് അദ്ധ്യക്ഷത വഹിച്ചു. മുസ്‌ലിം യൂത്ത് ലീഗ് തളിപ്പറമ്പ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എൻ.യു ശഫീഖ് മാസ്റ്റർ പ്രമേയ പ്രഭാഷണം നിർവഹിച്ചു. തളിപ്പറമ്പ് മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് നൗഷാദ് പുതുക്കണ്ടം ആമുഖ ഭാഷണം നടത്തി. യൂണിറ്റ് അവലോകനത്തിന് മണ്ഡലം സെക്രട്ടറി ടി.പി കരീം മാസ്റ്ററും പ്രതിജ്ഞ ചൊല്ലിക്കൊടുക്കലിന് മണ്ഡലം സീനിയർ വൈസ് പ്രസിഡണ്ട് ഓലിയൻ ജാഫറും, പ്രാർത്ഥനക്ക് യൂസുഫ് മൗലവി കമ്പിലും നേതൃത്വം നൽകി.

 മണ്ഡലം സെക്രട്ടറി പി.കെ ഷംസുദ്ധീൻ, മുസ്‌ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി പി.കെ.പി നസീർ, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് മൻസൂർ പാമ്പുരുത്തി, ജനറൽ സെക്രട്ടറി ജാബിർ പാട്ടയം , അബ്ദു പന്ന്യങ്കണ്ടി , സി.കെ. മുഹമ്മദ് കുഞ്ഞി, കെ.സി മുഹമ്മദ് കുഞ്ഞി, എൽ.പി റഹീസ് എന്നിവർ സംസാരിച്ചു.

 സംഘടനയുടെ യൂണിറ്റ് കമ്മിറ്റികളെ കർമ്മ കുശലതയിലേക്ക് കൊണ്ട് വന്ന് അടിസ്ഥാന ഘടകമെന്ന നിലക്ക് ചലനാത്മകമാക്കുകയെന്നതാണ് യൂണിറ്റ് അസംബ്ലി കൊണ്ട് ഉദ്ദേശിക്കുന്നത്. കൊളച്ചേരി പഞ്ചായത്തിൽ ജൂലൈ 7 മുതൽ 17 വരെയാണ് യൂണിറ്റ് അസംബ്ലി നടക്കുക.

പന്ന്യങ്കണ്ടി യൂണിറ്റ് അസംബ്ലി ഇന്ന് ജൂലൈ 8 ശനിയാഴ്ച വൈകുന്നേരം 7.30 ന് നാലാം പീടികയിൽ പഞ്ചായത്ത് മുസ്‌ലിം ലീഗ് ട്രഷറർ പി.പി.സി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്യും.






Previous Post Next Post