മയ്യിൽ : AIYF ന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനത്തിൽ സേവ് ഇന്ത്യ അസംബ്ലി സംഘടിപ്പിച്ചു. മയ്യിൽ SBI പരിസരത്ത് നിന്നും വാദ്യ മേളങ്ങളുടെ അകമ്പടിയോടെ നടന്ന യുവജന പ്രകടനത്തിന് ശേഷം മയ്യിൽ സ്കൂൾ ഗ്രൗണ്ടിൽ നടന്ന പൊതു സമ്മേളനം AIYF സംസ്ഥാന പ്രസിഡണ്ട് എൻ.അരുൺ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ വി സാഗർ അധ്യക്ഷത വഹിച്ചു. സി പി ഐ സംസ്ഥാന കൗൺസിൽ അംഗം വി.പി ഉണ്ണികൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി.
സി പി ഐ ജില്ലാ എക്സിക്യൂടീവ് അംഗങ്ങൾ ആയ അഡ്വ പി.അജയകുമാർ, പി.കെ മധുസൂദനൻ,എ ഐ വൈ എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ വി രജീഷ്, കെ.ആർ ചന്ദ്രകാന്ത്, കെ.വി ഗോപിനാഥ് പി.എം അരുൺകുമാർ, പി.എ ഇസ്മായിൽ, വിജേഷ് നണിയൂർ, തുടങ്ങിയവർ സംസാരിച്ചു.