കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്താ ശിവക്ഷേത്രം ഭക്തജന പ്രതിഷേധകൂട്ടായ്മ നാളെ


കണ്ണാടിപ്പറമ്പ് :- വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കണ്ണാടിപ്പറമ്പ് ശ്രീ ധർമ്മശാസ്താ ശിവക്ഷേത്രം ഭക്തജന പ്രതിഷേധകൂട്ടായ്മ നാളെ ആഗസ്ത് 23 ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് ക്ഷേത്ര കവാടത്തിൽ വച്ച് നടക്കും.

ദേവസ്വം ഭൂമി പാട്ടത്തിനു കൊടുക്കാനുള്ള ദേവസ്വത്തിന്റെ രഹസ്യ നീക്കം ഉപേക്ഷിക്കുക, അന്വാധീനപ്പെട്ട ദേവസ്വം ഭൂമി തിരിച്ചു പിടിക്കുക, ക്ഷേത്രവും ക്ഷേത്രഭൂമിയും വിശ്വാസികളുടേതാണെന്ന വസ്തുത അംഗീകരിക്കുക, ക്ഷേത്രത്തിന്റെ ഭൗതിക വികസനം മുഴുവൻ ഭക്തജനങ്ങളാൽ സമർപ്പിക്കപ്പെട്ടതാണെന്ന സത്യം തിരിച്ചറിയുക, ആചാരങ്ങളും അനുഷ്ഠാനങ്ങളും ക്ഷേത്ര വിശ്വാസത്തിന്റെ ഭാഗമാണെന്ന് അംഗീകരിക്കുക, ഉത്രവിളക്കു മഹോത്സവത്തിന്റെ പള്ളിവേട്ടയും കരടികളിയും ആരംഭിക്കുന്ന സ്ഥാനം പെട്രോൾ പമ്പിന് നല്കാതിരിക്കുക,ഭക്തജനങ്ങൾ ഒത്തുചേരുന്ന ക്ഷേത്ര മൈതാനത്ത് പെട്രോൾ പമ്പ് സ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, ജീർണ്ണിച്ച ഓഡിറ്റോറിയം നവീകരിക്കുക, നിർമ്മാണ അനുമതി ലഭിച്ച ഷോപ്പിങ്ങ് കോംപ്ലക്സ് പ്രവർത്തി ആരംഭിക്കുക, ക്ഷേത്ര ഭൂമിയിലെ അനധികൃത കയ്യേറ്റം ഒഴിപ്പിക്കുക, ക്ഷേത്രവും ക്ഷേത്ര ഭൂമിയും ആചാരവും സംരക്ഷിക്കാനുള്ള ഭക്തന്മാരുടെ അവകാശത്തെയും കടമയെയും അംഗീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നത്.

Previous Post Next Post