ചേലേരി :- ജന്മദിനാഘോഷത്തിൽ പ്രകൃതിസംരക്ഷണ സന്ദേശവുമായി ചേലേരി എ.യു.പി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർത്ഥിനി പാട്ടയത്തെ ഹല ഫഹദ്. കൂട്ടുകാർക്ക് വ്യത്യസ്തമായ സമ്മാനമൊരുക്കി ജന്മദിനം ആഘോഷിച്ച് മാതൃകയായിരിക്കുകയാണ് ഹല ഫഹദ്. പ്രകൃതി സംരക്ഷണ സന്ദേശവുമായി തന്റെ കൂട്ടുകാർക്കെല്ലാം മധുരത്തിനൊപ്പം തന്നെ വിത്ത് പെൻസിൽ നൽകിയാണ് ഹല ജന്മദിനം കെങ്കേമമാക്കിയത്.
പാട്ടായത്തെ ഫഹദ് - ലുബ്‌ന ദമ്പതികളുടെ മകളാണ് ഹല ഫഹദ്.