കൊളച്ചേരി : 1979 മുതൽ കൊളച്ചേരി ഗ്രാമപഞ്ചായത്തിന്റെ മെമ്പർമാർ ഒത്തുചേരുന്ന "സ്മൃതി വിചാരം" ആഗസ്റ്റ് 23 ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കൊളച്ചേരി ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കും.
1979 ലെ ഭരണ സമിതിയിൽ ഇന്ന് ജീവിച്ചിരിക്കുന്ന പാമ്പുരുത്തിയിലെ എം.മമ്മു മാസ്റ്റർ ഉൾപ്പടെ വിവിധ കാലഘട്ടങ്ങളിൽ കൊളച്ചേരി ഗ്രാമപഞ്ചായത്തിലെ വിവിധ ഡിവിഷനുകളെ പ്രതിനിധീകരിച്ച് ബ്ലോക്ക് - ജില്ലാ പഞ്ചായത്ത് ഭരണസമിതി അംഗമായിരുന്നവരും ചടങ്ങിന്റെ ഭാഗമാകും . ഏറ്റവും മുതിർന്ന അംഗം 82 വയസ്സുള്ള പി.പി കുഞ്ഞിരാമൻ മുതൽ പുതിയ തലമുറയിൽപെട്ട 26 വയസ്സുകാരൻ കെ.പ്രിയേഷ് വരെയുള്ളവർ തങ്ങളുടെ ഭരണ സേവന അനുഭവങ്ങളുമായി ഒത്തുചേരും. ചടങ്ങ് മുൻ ജില്ലാ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ മുസ്തഫയുടെ അദ്ധ്യക്ഷതയിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പ്രൊഫ. കെ.എ സരള ഉദ്ഘാടനം ചെയ്യും. കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൽ മജീദ് മുഖ്യാതിഥിയാവും.
യോഗത്തിൽ എം.അനന്തൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കൺവീനർ മൻസൂർ പാമ്പുരുത്തി സ്വാഗതം പറഞ്ഞു. കെ.ബാലസുബ്രഹ്മണ്യം, ഷമീമ ടി.വി , കെ.സി.പി ഫൗസിയ, കെ.പി പ്രഭാകരൻ, പി.പി കുഞ്ഞിരാമൻ, കെ.അനിൽകുമാർ , കെ.പി ചന്ദ്രഭാനു , ഇ.കെ അജിത , കെ.ശോഭന തുടങ്ങിയവർ പങ്കെടുത്തു.