മയ്യിൽ :- ചെറുപഴശ്ശി നവകേരള ഗ്രന്ഥാലയം വനിതാ വേദി 'അഗ്നി'യുടെ ആഭിമുഖ്യത്തിൽ പുസ്തക ചർച്ച സംഘടിപ്പിച്ചു. ശൈലജ തമ്പാൻ പുസ്തക ചർച്ച നയിച്ചു. ബിജു മുത്തത്തിയുടെ ലേഡീസ് കമ്പാർട്ട്മെന്റ് എന്ന പുസ്തകത്തെ കുറിച്ചാണ് ചർച്ച സംഘടിപ്പിച്ചത്. പ്രമീള.പി അധ്യക്ഷത വഹിച്ചു.
രമിന പി. പി സ്വാഗതവും നവകേരള ഗ്രന്ഥാലയം ലൈബ്രേറിയൻ സിൻസി.പി നന്ദിയും പറഞ്ഞു.