ദാറുൽ ഇഹ്സാൻ കമ്പ്യൂട്ടർ എജ്യൂക്കേഷൻ അക്കാദമി ഉദ്ഘാടനം ചെയ്തു


കണ്ണൂർ: മയ്യിൽ പാവന്നൂർ ദാറുൽ ഇഹ്സാൻ അക്കാദമി സ്റ്റുഡൻസിന് കമ്പ്യൂട്ടർ പരിജ്ഞാനം നൽകുന്നതിന് വേണ്ടിയുള്ള കമ്പ്യൂട്ടർ അക്കാദമിയുടെ ഓഫീസ് ഉദ്ഘാടനം കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കൗൺസിലർ സയ്യിദ് ശംസുദ്ദീൻ ബാ അലവി മുത്തു തങ്ങൾ നിർവഹിച്ചു. ഐ ബോൾ കമ്പ്യൂട്ടർ അക്കാദമി ഡയറക്ടർ ബഹു: ഹംസ സഖാഫി, അബ്ദുറഹ്മാൻ സഅദി, ഹാഫിസ് മുഹമ്മദ് യാസിർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. വിദേശ രാജ്യങ്ങളിൽ കൂടുതൽ ജോലി സാധ്യതയുള്ള അറബി ഉൾപ്പടെയുള്ള കോഴ്സുകൾ ഇവിടെ ലഭ്യമാണ്.

അന്യേഷണങ്ങൾക്ക് 04972764065/ 7034175187 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്

Previous Post Next Post