കൂൾബാറിലെത്തിയ യുവതി ഐസ്‌ക്രീമിൽ എലിവിഷം കലർത്തി കഴിച്ച് അവശനിലയിൽ


പേരാവൂർ :- കൂൾബാറിൽ ഐസ്‌ക്രീം കഴിക്കാൻ എത്തിയ യുവതി ഐസ്‌ക്രീമിൽ എലി വിഷം കലർത്തി കഴിച്ച് അവശ നിലയിൽ. കാക്കയങ്ങാട് സ്വദേശിനിയായ യുവതിയാണ് തിങ്കളാഴ്ച വൈകിട്ട് പേരാവൂരിലെ കൂൾ ബാറിലെത്തി ഐസ്‌ക്രീം വാങ്ങി കൈയിൽ കരുതിയ എലി വിഷം കലർത്തി കഴിച്ചത്.

കുഴഞ്ഞുവീണ ഇവരെ പേരാവൂർ താലൂക്ക് ആസ്പത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ജില്ലാ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ച് വയസ്സുകാരനായ മകനോടൊപ്പം പഴയ ബസ്‌ സ്റ്റാൻഡിലെ കൂൾബാറിൽ എത്തിയ ഇവർ രണ്ട് ഐസ്ക്രീം വാങ്ങുകയും ഒരെണ്ണത്തിൽ വിഷം ചേർത്ത് കഴിക്കുകയും ആയിരുന്നു. അടുത്തുള്ളവരുടെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഇവരെ ഉടൻ ആസ്പത്രിയിൽ എത്തിക്കുകയായിരുന്നു. സംഭവത്തിൽ പേരാവൂർ പോലീസ് കേസെടുത്തു.


Previous Post Next Post