പുതിയതെരു : രൂക്ഷമായ വിലക്കയറ്റ വിപണിയില്‍ ഇടപെടാത്ത കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ എസ്.ഡി.പി.ഐ അഴീക്കോട് മണ്ഡലം കമ്മിറ്റി പുതിയതെരുവില്‍ പ്രതിഷേധ ഓണസദ്യ നടത്തി. എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് എ.സി ജലാലുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. കാണം വിറ്റും ഓണമുണ്ണണമെന്നാണ് പഴമക്കാര്‍ പറയുന്നതെങ്കിലും ഇന്ന് കാണം വിറ്റാലും ഓണമുണ്ണാനാവാത്ത അവസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു. എസ്.ഡി.പി.ഐ അഴീക്കോട് മണ്ഡലം പ്രസിഡന്റ് അബ്ദുല്ല നാറാത്ത് അധ്യക്ഷത വഹിച്ചു.
ജില്ലാ കമ്മിറ്റി അംഗം അബ്ദുള്ള മന്ന, മണ്ഡലം വൈസ് പ്രസിഡന്റ് ടി.വി റഹീം, സെക്രട്ടറി സുനീര്‍ പൊയ്ത്തുംകടവ് തുടങ്ങിയവര്‍ സംസാരിച്ചു. മണ്ഡലം ഓർഗനൈസിംഗ് സെക്രട്ടറി ഹനീഫ നാറാത്ത്, മണ്ഡലം ജോയിന്റ് സെക്രട്ടറി ഇസ്‌മായിൽ പൂതപ്പാറ, മണ്ഡലം കമ്മിറ്റി അംഗം നവാസ് കാട്ടാമ്പള്ളി, SDPI ചിറക്കൽ പഞ്ചായത്ത് സെക്രട്ടറി റിഷാദ് കെ.വി തുടങ്ങിയവർ നേതൃത്വം നൽകി.