കമ്പിൽ : നാറാത്ത് പഞ്ചായത്ത് കമ്പിൽ ശാഖ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. കമ്പിൽ ഹരിത തറവാട്ടിലെ കാരണവർ അഹ്‌മദ് കുട്ടി പതാക ഉയർത്തി. പ്രവാസി പ്രതിനിധി അഹ്‌മദ് കമ്പിൽ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. മുസ്‌ലിം യൂത്ത് ലീഗ് കമ്പിൽ ശാഖ പ്രസിഡണ്ട് അബ്ദുൾ കാദർ കെ.പി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് മധുരവിതരണം നടത്തി.
മുസ്തഫ പി.ടി, മഹറൂഫ്. ടി ,മുഹമ്മദ് കുഞ്ഞി എ.വി, സിറാജ് എം.കെ, അബ്ദുൾ കാദർ കെ.പി, ഷാജിർ കമ്പിൽ , മുത്തലിബ്. ടി , അഷ്‌റഫ് എ.പി, ഇർഫാദ് കമ്പിൽ എന്നിവർ നേതൃത്വം നൽകി.