കാട്ടാമ്പള്ളി സ്റ്റെപ്പ്റോഡിൽ സിമന്റ് ലോഡുമായി വന്ന ലോറി മറിഞ്ഞു
കാട്ടാമ്പള്ളി : കാട്ടാമ്പള്ളി സ്റ്റെപ്പ്റോഡ് കൈരളി ഹെറിറ്റേജിനു സമീപം സിമന്റ് ലോഡുമായി വന്ന ലോറി മറിഞ്ഞ് അപകടം. ഇന്നു വൈകീട്ട് 6 മണിയോടെയാണ് സംഭവം. കാട്ടാമ്പള്ളിയിൽ നിന്നും സ്റ്റെപ്പ്റോഡിലേക്ക് വരികയായിരുന്ന ലോറിയാണ് മറിഞ്ഞത്. ബൈക്ക് യാത്രികനെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയിൽ ലോറി വെട്ടിക്കുമ്പോഴാണ് അപകടം സംഭവിച്ചത്. ഇതേതുടർന്ന് അര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. സംഭവത്തിൽ ബൈക്ക് യാത്രികന് നിസ്സാര പരിക്കേറ്റു. 6.30 ഓടെ ക്രെയിൻ ഉപയോഗിച്ച് ലോറി മാറ്റി. ഗതാഗതം പുനസ്ഥാപിച്ചു. ലോറിയിൽ ഉണ്ടായിരുന്ന സിമന്റ് ലോഡുകൾ മറ്റൊരു പിക്കപ്പ് ലോറിയിലേക്ക് മാറ്റി.