മയ്യിൽ :- നിത്യോപയോഗ സാധനങ്ങളുടെ വില കയറ്റത്തിൽ പ്രതിഷേധിച്ചും ഓണക്കാലമായിട്ടും മാവേലി സ്റ്റോറുകളിൽ അവശ്യസാധനങ്ങൾ ലഭ്യമാക്കാത്ത പിണറായി വിജയൻ സർക്കാറിൻ്റെ നയത്തിൽ പ്രതിഷേധിച്ച് മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മയ്യിൽ മാവേലി സ്റ്റോറിന് മുന്നിൽ സായാഹ്ന നടത്തി. ധർണ്ണ കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.പി ശശിധരൻ ഉദ്ഘാടനം ചെയ്തു. എ.കെ ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
കെ.സി രാജൻ മാസ്റ്റർ , സി.എച്ച് മൊയ്തീൻകുട്ടി, കെ.സി രമണി ടീച്ചർ, കെ.കെ നിഷ, അനസ് നമ്പ്രം , പ്രേമ രജൻ പുത്തലത്ത് എന്നിവർ സംസാരിച്ചു.