കരിങ്കൽക്കുഴി :- ഇന്ത്യയെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ട് AIDWA, DYFI, KSKTU, AIKS,SFI എന്നിവയുടെ ആഭിമുഖ്യത്തിൽ
മഹിളാ സ്നേഹ കൂട്ടായ്മ സംഘടിപ്പിച്ചു. നാലാം പീടികയിൽ നിന്ന് ആരംഭിച്ച സ്നേഹ ജാഥ കരിങ്കൽക്കുഴിയിൽ സമാപിച്ചു. കർഷകത്തൊഴിലാളി യൂണിയൻ ഏരിയാ സെക്രട്ടറി എ.ടി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശ്രീജിഷ വിനോദ് അധ്യക്ഷത വഹിച്ചു. രനിൽ നമ്പ്രം ,കെ. ദീപ എന്നിവർ സംസാരിച്ചു. കെ.വി പത്മ സ്വാഗതവും എം. ഗൗരി നന്ദിയും പറഞ്ഞു.