ചേലേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ചേലേരിമുക്ക് ബസാറിൽ സായാഹ്ന ധർണ്ണ നടത്തി


ചേലേരി :- നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയുക. ഓണക്കാലത്ത് മാവേലി സ്റ്റോർ വഴി മുഴുവൻ സാധനങ്ങളും വിതരണം ചെയ്യുക എന്നീ ആവശ്യങ്ങളുന്നയിച്ച് കൊണ്ട് ചേലേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ചേലേരിമുക്ക് ബസാറിൽ പ്രവർത്തിക്കുന്ന മാവേലി സ്റ്റോറിന് മുന്നിൽ സായാഹ്ന ധർണ്ണ നടത്തി. ധർണ്ണ സമരം DCC ജനറൽ സെക്രട്ടറി ടി.ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് എൻ.വി പ്രേമാനന്ദൻ അദ്ധ്യക്ഷത വഹിച്ചു.

മുതിർന്ന നേതാവ് എം.അനന്തൻ മാസ്റ്റർ, ദളിത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ദാമോദരൻ കൊയിലേരിയൻ, ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറിമാരായ സി.ശ്രീധരൻ മാസ്റ്റർ, പി.കെ രഘുനാഥൻ, സേവാദൾ നിയോജക മണ്ഡലം പ്രസിഡണ്ട് എം.കെ സുകുമാരൻ മണ്ഡലം സെക്രട്ടറി ഇ.പി മുരളീരൻ എന്നിവർ സംസാരിച്ചു.








Previous Post Next Post