ചാന്ദ്നി കൊലപാതകം ; കൊളച്ചേരി ബ്ലോക്ക് മഹിളാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാലയും അനുശോചന യോഗവും നടത്തി


മയ്യിൽ : ക്രൂരമായ പീഡനത്തിനിരയായി കൊലചെയ്യപ്പെട്ട ആലുവയിലെ ചാന്ദ്നി മോളുടെ ആത്മാവിനു നിത്യശാന്തി നേർന്നുകൊണ്ട്‌ കൊളച്ചേരി ബ്ലോക്ക് മഹിളാ കോൺഗ്രസ് കമ്മിറ്റി മയ്യിൽ ടൗണിൽ പ്രതിഷേധ ജ്വാലയും അനുശോചന യോഗവും നടത്തി. കോൺഗ്രസ് കൊളച്ചേരി ബ്ലോക്ക് പ്രസിഡന്റ് കെ.പി.ശശിധരൻ ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് കൊളച്ചേരി ബ്ലോക്ക് പ്രസിഡന്റ് കെ.കെ നിഷ അദ്ധ്യക്ഷത വഹിച്ചു.

കൊളച്ചേരി ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് എം സജിമ , മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ ലളിത മലപ്പട്ടം , സന്ധ്യ. വി , പാമ്പുരുത്തി ബൂത്ത് പ്രസിഡന്റ് സുനീത അബൂബക്കർ , അനില പി.പി , സ്മിത. എം, റിഷ.കെ എന്നിവർ നേതൃത്വം നൽകി.

Previous Post Next Post