ചട്ടുകപ്പാറ :- DYFI, ബാലസംഘം, AIDWA വേശാല യൂണിറ്റിൻ്റെ സംയുക്താഭിമുഘ്യത്തിൽ 'ഓണപ്പുലരി 2023' ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. വിവിധ കലാകായിക മത്സരങ്ങൾ അരങ്ങേറി . DYFI മുൻ മയ്യിൽ ബ്ലോക്ക് ട്രഷറർ കെ.പ്രിയേഷ് കുമാർ സമാപന സമ്മേളനം ഉദ്ഘാടനവും വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനദാനവും നിർവ്വഹിച്ചു. ചടങ്ങിൽ DYFI യൂണിറ്റ് സെക്രട്ടറി എം.വി സികിൻ അദ്ധ്യക്ഷത വഹിച്ചു.
മഹിള അസോസിയേഷൻ വേശാല യൂണിറ്റ് സെക്രട്ടറി എം.ഷീബ സ്വാഗതവും ബാലസംഘം യൂണിറ്റ് പ്രസിഡന്റ് യദുനന്ദ നന്ദിയും രേഖപ്പെടുത്തി.