മയ്യിൽ :- കോറളായി പുലയ സമുദായ സംഘത്തിന്റെ നേതൃത്വത്തിൽ മഹാത്മ അയ്യങ്കാളിയുടെ 160ാം ജന്മദിനമാഘോഷിച്ചു. കോറളായി പാലത്തിനു സമീപം അയ്യങ്കാളിയുടെ ഛായ ചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു. ബി.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കെ.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
പി. അച്ചുതൻ ,ശ്രീജേഷ് കൊയിലേരിയൻ, പി.കെ.ശശി, ബി.ചന്ദ്രശേഖരൻ ,കെ. പ്രജീഷ്, പി.ബാബു എന്നിവർ പ്രസംഗിച്ചു. ഒ. കണ്ണൻ,സി.ഹരീഷ്, ബി.വിഷ്ണു, കെ.സുധീഷ് , ഇ. സുരേഷ് എന്നിവർ പ്രസംഗിച്ചു.