കണ്ണാടിപ്പറമ്പ് : നാറാത്ത് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ & സയ്യിദ് ഉമർ ബാഫഖി തങ്ങൾ അനുസ്മരണവും, പ്രാർത്ഥനാ സദസ്സും സംഘടിപ്പിച്ചു. മുസ്ലിം ലീഗ് നാറാത്ത് പഞ്ചായത്ത് പ്രസിഡണ്ട് പി.വി മുഹമ്മദ് കുഞ്ഞിയുടെ അദ്ധ്യക്ഷതയിൽ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുൾ റഹ്മാൻ കല്ലായി ഉദ്ഘാടനം നിർവഹിച്ചു. അഴീക്കോട് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് പി.വി അബ്ദുള്ള മാസ്റ്റർ, ജനറൽ സെക്രട്ടറി സി.പി റഷീദ് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
കെ.എൻ മുസ്തഫ, സി.കുഞ്ഞഹമ്മദ്, സുബൈർ പി.പി, ഷിനാജ് കെ.കെ, അഷ്കർ കണ്ണാടിപ്പറമ്പ്, അഷ്റഫ് മാസ്റ്റർ, എം.ബി മുഹമ്മദ് മാലോട്ട്, ഒ.പി മൂസാൻ ഹാജി കണ്ണാടിപ്പറമ്പ്, ഇബ്രാഹിം പി.പി, ശംസുദ്ധീൻ മാതോടം, കബീർ കണ്ണാടിപ്പറമ്പ്, എം.വി ഹുസൈൻ, അബ്ദുള്ള എ.പി, സൈഫുദ്ധീൻ നാറാത്ത് എന്നിവർ സംസാരിച്ചു.
മുസ്ലിം ലീഗ് നാറാത്ത് പഞ്ചായത്ത് ജനറൽ സെക്രട്ടറി എം.ടി മുഹമ്മദ് സ്വാഗതവും ട്രഷറർ സി.ആലി കുഞ്ഞി നന്ദിയും പറഞ്ഞു.