ചേലേരി : നളന്ദ ആർട്സ് & സ്പോർട്സ് ക്ലബിൻ്റെയും അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റലിൻ്റെയും സംയുക്താഭിമുഖ്യത്തിൽ മാലോട്ട് എ.എൽ.പി സ്കൂളിൽ വെച്ച് നേത്ര പരിശോധന, തിമിരാരോഗ നിർണ്ണയ ക്യാമ്പ് നടത്തി. ഡോ. കെ. സി ഉദയഭാനു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കൊളച്ചേരി പഞ്ചായത്ത് പതിനാലാം വാർഡ് മെമ്പർ അജിത ഇ.കെ അദ്ധ്യക്ഷത വഹിച്ചു.
മാലോട്ട് എ.എൽ.പി സ്കൂൾ പ്രധാനാധ്യാപിക ബിന്ദു. പി, അഹല്യ ഐ ഹോസ്പിറ്റലിലെ ഡോക്ടർ റുബീന എന്നിവർ സംസാരിച്ചു. നളന്ദ ക്ലബ് സെക്രട്ടറി വിജേഷ്കുമാർ പി.പി സ്വാഗതവും പ്രസിഡൻ്റ് സന്ദീപ് ചെക്കൂറ കേളോത്ത് നന്ദിയും പറഞ്ഞു.