പള്ളിപ്പറമ്പ് : മുസ്ലിം ലീഗ് പള്ളിപ്പറമ്പ് ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശിഹാബ് തങ്ങൾ, സയ്യിദ് ഉമർ ബാഫഖി തങ്ങൾ എന്നിവരുടെ പ്രാർത്ഥനാ സദസ്സും അനുസ്മരണ പ്രഭാഷണവും സംഘടിപ്പിച്ചു. ശാഖാ പ്രസിഡണ്ട് കൂടി ആയ ജില്ലാ മുസ്ലിം ലീഗ് പ്രവർത്തക സമിതി അംഗം ഹംസ മൗലവിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം അമീർ സഅദി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് പി യൂസുഫ് മുഹമ്മദ് മൗലവി, ടി.പി മാർവാൻ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.
പരിപാടിയിൽ എം.കെ അബ്ദുറഹിമാൻ, സി.കെ അബ്ദുൾ ലത്തീഫ്, പി.പി അബ്ദുൾ ഹക്കീം, കെ.വി ഖൈറുദ്ധീൻ, ജംഷീർ സി.കെ , സി.അബ്ദുള്ള തുടങ്ങിയവർ പങ്കെടുത്തു. ശാഖാ സെക്രട്ടറി പി.പി അബ്ദു സ്വാഗതവും എം.ശബീർ നന്ദിയും പറഞ്ഞു.