കണ്ണാടിപ്പറമ്പ് :- ദാറുൽ ഹസനാത്ത് ഇംഗ്ലീഷ് ഹൈസ്കൂളിൽ നവീകരിച്ച സ്മാർട്ട് ക്ലാസ്സ് റൂം, ലൈബ്രറി, സയൻസ് ലാബ് എന്നിവയുടെ ഉദ്ഘാടനം നടന്നു. സ്മാർട്ട് ക്ലാസ്സ് റൂം, ലൈബ്രറി ഉദ്ഘാടനം എം കെ പി മുസ്തഫ ഹാജിയും സയൻസ് ലാബ് ഉദ്ഘാടനം സയ്യിദ് അലി ഹാഷിം തങ്ങൾ ബാ അലവിയും നിർവഹിച്ചു. നടന്ന ചടങ്ങിൽ സ്കൂൾ സബ് കമ്മിറ്റി ചെയർമാൻ ഖാലിദ് ഹാജി അധ്യക്ഷത വഹിച്ചു.
മക്ക കെഎംസിസി ഹജ്ജ് വളണ്ടിയർ ആയ ആരിഫ് ഹാജിക്ക് സയ്യിദ് അലി ഹാഷിം തങ്ങൾ ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോംപ്ലക്സിന്റെ ഉപഹാരം സമർപ്പിച്ചു. പ്രിൻസിപ്പാൾ ഉഷ ടി.വി സ്ഥാപനപരിചയം നടത്തി. പി.വി മുസ്തഫ ലണ്ടൻ മുഖ്യ അതിഥിയായി. കെ.എൻ മുസ്തഫ, എ.ടി മുസ്തഫ ഹാജി , എൻ.എൻ ശരീഫ് മാസ്റ്റർ, എം.വി ഹുസൈൻ, സി.പി മായിൻ മാസ്റ്റർ, കെ.പി മുഹമ്മദലി, പി.മുഹമ്മദ് കുഞ്ഞി മാസ്റ്റർ തുടങ്ങിയവർ ആശംസ അറിയിച്ചു. അഡ്മിനിസ്ട്രേറ്റർ ഡോ: താജുദ്ദീൻ വാഫി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ആബിദ ടീച്ചർ നന്ദിയും പറഞ്ഞു.