മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


മയ്യിൽ :- ദന്തൽ ക്യാമ്പും വർഷ കണ്ണൂർ മിലിറ്ററി സ്റ്റേഷൻ കമാൻഡറിന്റെ നിർദ്ദേശപ്രകാരം കണ്ണൂർ ECHS, DSC, RECORD,PAO (OR)DSC എന്നിവയുടെ നേതൃത്വത്തിൽ എക്സ് സർവീസ് മാൻ വെൽഫെയർ അസോസിയേഷൻ മയ്യിലിന്റെ സഹകരണത്തോടെ കണ്ണൂർ ജില്ലയിലെ മുഴുവൻ വിമുക്ത ഭടന്മാർക്കും അവരുടെ ആശ്രിതർക്കുമായി ചികിത്സാ പദ്ധതിയായ ECHS മെഡിക്കൽ ക്യാമ്പും സ്പർശ് പെൻഷൻ സിസ്റ്റത്തിലെ പ്രശ്ന പരിഹാരത്തിനായി ഒരു പ്രത്യേക സെല്ലും ക്യാമ്പ് സംഘടിപ്പിച്ചു.
മയ്യിൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന പരിപാടി കേണൽ രതീഷ് നമ്പ്യാറിന്റെ അധ്യക്ഷതയിൽ കണ്ണൂർ മിലിട്ടറി സ്റ്റേഷൻ കമാൻഡർ COL ലോ കേന്ദ്ര സിംഗ് ഉദ്ഘാടനം ചെയ്തു. Lt Col കലാം സിംഗ്, Col K C അയ്യപ്പ Wg Cdr വിജയൻ, sub Maj S. S ശേഖാവത്ത്, മോഹനൻ കാരക്കീൽ, രമേശൻ ടി ടി തുടങ്ങിയവർ സംസാരിച്ചു.




Previous Post Next Post