ലയൺസ് ക്ലബ് ഓഫ് നായാട്ടുപാറ ഭാരവാഹികളെ തെരഞ്ഞെടുത്തു


നായാട്ടുപാറ :- ലയൺസ് ക്ലബ് ഓഫ് നായാട്ടുപാറയുടെ 2023- 24 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഇൻസ്റ്റലേഷൻ ഓഫീസർ പാസ്റ്റ് ഡിസ്ട്രിക്ട് ഗവർണർ ലയൺ ഡോക്ടർ പി.സുധീർ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് നാദം മുരളി അധ്യക്ഷനായി.

 പ്രസിഡന്റ് : നാദം മുരളി

 സെക്രട്ടറി : ജയൻ ചോല

 ട്രഷറർ : എ.ശ്രീജിത്ത്‌  

പരിപാടിയിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ക്ലബ് അംഗങ്ങളുടെ മക്കളേയും, KL ബ്രോ ബിജു റത്വിക് ഫാമിലിയെയും ആദരിച്ചു. ക്ലബ് അംഗങ്ങളും, കുടുംബവും അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി. 2022-23 വർഷത്തെ റിപ്പോർട്ട് സെക്രട്ടറി ജയൻ ചോല അവതരിപ്പിച്ചു. നായാട്ടുപാറ ലയൺസ് ക്ലബ്ബിന്റെ ഈ വർഷത്തെ സർവീസ് പ്രോജക്ടിന്റെ ഭാഗമായി പാവപ്പെട്ടകുടുംബത്തിലെ ഒരു വ്യക്തിക്ക് സൈക്കിൾ വാങ്ങിക്കുന്നതിനുള്ള ധനസഹായം കൈമാറി.ഇൻഡക്റ്റിംഗ് ഓഫീസർ ഡോക്ടർ സുജിത്ര സുധീർ, മിഥുൻ, ദിനേശ്, ജലീൽ ബിജു , എന്നിവർ സംസാരിച്ചു. എ ശ്രീജിത്ത്‌ നന്ദി പറഞ്ഞു.



Previous Post Next Post