മയ്യിൽ IMNSGHSS - ൽ കരുതൽ പരിപാടിക്ക് തുടക്കമായി
മയ്യിൽ :- പൊതുവിദ്യാലയങ്ങളുടെ അക്കാദമിക മികവിന് കരുത്ത് പകരാൻ കെഎസ്ടിഎ നടപ്പിലാക്കുന്ന കരുതൽ 2023 ൻ്റെ IMNSGHSS സ്കൂൾ തല ഉദ്ഘാടനം ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തംഗം എം.വി ഓമന നിർവ്വഹിച്ചു. പിടിഎ പ്രസിഡണ്ട് സി.പദ്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ എം.കെ അനൂപ് കുമാർ,സംസ്ഥാന കമ്മിറ്റി അംഗം കെ.സി സുനിൽ ജില്ലാ കമ്മിറ്റിയംഗം കെ.കെ വിനോദ് കുമാർ, സബ്ജില്ലാ സെക്രട്ടറി ടി. രാജേഷ് എന്നിവർ സംസാരിച്ചു. ഉപജില്ല കോർഡിനേറ്റർ ബി.കെ വിജേഷ് പദ്ധതി വിശദീകരണം നടത്തി. സ്കൂൾ കോർഡിനേറ്റർ രാജേഷ് മാസ്റ്റർ സ്വാഗതവും പ്രസീത ടീച്ചർ നന്ദിയും പറഞ്ഞു.