മയ്യിൽ ഗ്രാമപഞ്ചായത്ത് കേരളോത്സവം ഒക്ടോബർ 14,15 തീയതികളിൽ


മയ്യിൽ :- മയ്യിൽ ഗ്രാമപഞ്ചായത്ത് കേരളോത്സവം ഒക്ടോബർ 14,15 തീയതികളിൽ മയ്യിൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടക്കും. ഒക്ടോബർ 7 മുതൽ ഗെയിംസ് മത്സരങ്ങൾ വായനശാലകളിലും ക്ലബ്ബുകളിലും നടക്കും. കാർഷിക മത്സരങ്ങളും നടക്കും. ഒക്ടോബർ 14 ശനിയാഴ്ച രാവിലെ 9 മണി മുതൽ അത്‌ലറ്റിക് മത്സരങ്ങൾ നടക്കും. ഒൿടോബർ 15 ഞായറാഴ്ച രാവിലെ 9 മണി മുതൽ കലാസാഹിത്യമത്സരങ്ങൾ അരങ്ങേറും.

 പ്രവേശന ഫോറം ഒക്ടോബർ 3ന് വൈകുന്നേരം 5 മണിക്കുള്ളിൽ പഞ്ചായത്ത് ഓഫീസിൽ എത്തിക്കേണ്ടതാണ്.

 കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക .

 9447345325, 9526526246, 9074537009, 9544464402

Previous Post Next Post