മയ്യിൽ ഗവണ്മെന്റ്ഹൈസ്കൂള്‍ 1985 SSLC ബാച്ച് കൂട്ടായ്മ കുടുംബസംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു
മയ്യില്‍ :- മയ്യിൽ ഗവണ്മെന്റ്ഹൈസ്കൂള്‍ 1984 - 85 വര്‍ഷത്തെ SSLC ബാച്ച് സ്വാഗതം ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ കുടുംബസംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു. മയ്യിൽ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ടി.പി സുമേഷ് ഉദ്ഘാടനം ചെയ്തു. സ്വാഗതം ഗ്രൂപ്പ് ചെയര്‍മാന്‍ പി.സി.പി ഉഷ അധ്യക്ഷത വഹിച്ചു. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് രാധാകൃഷ്ണന്‍ മാണിക്കോത്ത് സംസ്കാരിക പ്രഭാഷണം നടത്തി. തുടർന്ന് വിവിധ കലാ സാംസ്കാരിക പരിപാടികള്‍ നടന്നു.