മുല്ലക്കൊടി :- ഒറപ്പടി മഹല്ല് കമ്മിറ്റി മെഹ്ഫിലെ മീലാദ് സെപ്റ്റംബർ 28 വ്യാഴാഴ്ചയും സെപ്റ്റംബർ 30 ശനിയാഴ്ചയും നടക്കും.
സെപ്റ്റംബർ 28 വ്യാഴാഴ്ച പുലർച്ചെ 4 മണിക്ക് മൗലിദ് സദസ്സ്, രാവിലെ 7 മണിക്ക് പതാക ഉയർത്ത എന്നിവ നടക്കും. 7.30 ന് നബിദിന റാലി. ഉച്ചയ്ക്ക് 12 മണിക്ക് അന്നദാനവും ഉണ്ടായിരിക്കും. മഗ്‌രിബ് നിസ്കാരാനന്തരം സിറാജുദ്ധീൻ മദ്രസ വിദ്യാർത്ഥികളുടെ കലാവിരുന്ന് അരങ്ങേറും. തുടർന്ന് ദഫ് പ്രദർശനവും ഖവാലിയും ഉണ്ടായിരിക്കും.