കുറ്റ്യാട്ടൂർ :- പഴശ്ശി മിസ്ബാഹുൽ ഹുദാ മദ്രസ മുഹ്യിദ്ധീൻ ജുമാമസ്ജിദ് മീലാദ് മഹർജാൻ സെപ്റ്റംബർ 28 വ്യാഴാഴ്ച നടക്കും. രാവിലെ 4 മണിക്ക് മൗലിദ് പാരായണം, 7 മണിക്ക് പതാക ഉയർത്തൽ, 7.30 ന് വിദ്യാർത്ഥികളുടെ ദഫ് & സ്കൗട്ട് എന്നിവയുമായി നബിദിന ഘോഷയാത്ര. ഉച്ചയ്ക്ക് അന്നദാനവും ഉണ്ടായിരിക്കും.
സെപ്റ്റംബർ 30 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് മീലാദ് ശരീഫ് പ്രോഗ്രാം നടക്കും. മഹല്ല് ഖത്തീബ് മുഈനുദ്ദീൻ സഖാഫി ഉദ്ഘാടനം ചെയ്യും. തുടർന്ന് മദ്രസ വിദ്യാർത്ഥികളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും കലാപരിപാടികൾ അരങ്ങേറും.