പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പ് മള്ഹറുൽ ഇസ്ലാം മദ്റസയുടെ ആഭിമുഖ്യത്തിൽ സ്വീറ്റ ഓഫ് മദീന 2023 സെപ്റ്റംബർ 28, ഒക്ടോബർ 1, 2,7,8 തീയ്യതികളിൽ നടക്കും. 28ന് വ്യാഴാഴ്ച്ച പുലർച്ചെ മൗലീദ് പാരായണം, രാവിലെ 7 മണിക്ക് പതാക ഉയർത്തൽ 7.30 ന് ഘോഷയാത്ര.
സെപ്റ്റംബർ 30, ഒക്ടോബർ 1, 2 ഞായർ, തിങ്കൾ രാവിലെ 8 മണി മുതൽ വിദ്യാർത്ഥികളുടെ കലാ സാഹിത്യ മത്സര പരിപാടികൾ നടക്കും. ഒക്ടോബർ 7,8 തീയ്യതികളിൽ h തെരെഞ്ഞടുക്കപ്പെട്ട വിദ്യാർത്ഥികളുടെ കലാപരിപാടികളും, ദഫ്, സ്കൗട്ട് പ്രദർശനവും ഉണ്ടായിരിക്കും.
ഘോഷയാത്ര സ്വീകരണ കേന്ദ്രങ്ങൾ
പുഞ്ചിരിറോഡ്, കോടിപ്പോയിൽ രിഫാഈ മസ്ജിദ്, പുളിക്കൽ ജംഗ്ഷൻ, പ്ലാവുങ്കീൽ, സദ്ദാംമുക്ക്, കമാൽ പീടിക, മദീന മസ്ജിദ്
സ്വീകരണ കേന്ദ്രങ്ങളിൽ മാത്രമേ മധുര പലഹാരങ്ങളും, പാനിയങ്ങളും വിതരണം ചെയ്യാൻ പാടുള്ളൂ എന്ന് നബിദിനാഘോഷ കമ്മിറ്റി അറിയിച്ചു.