കണ്ണൂർ :- വ്യാജ നികുതി റസീറ്റ് വെച്ച് ജാമ്യം നേടിയ ആൾക്കെതിരെ സ്വമേധയാ കേസെടുത്ത് കണ്ണൂർ കോടതി. മോറാഴയിലെ കെ.സി ബെന്നിക്കെതിരെയാണ് കേസെടുത്തത്. കണ്ണൂർ അസിസ്റ്റൻറ് സെഷൻസ് കോടതി ജഡ്ജ് ബി.കരുണാകരനാണ് കേസെടുക്കാൻ ഉത്തരവിട്ടത്.
പ്രതി കോടതിയിൽ ഹാജരാവാത്തതിനെ തുടർന്ന് സ്ഥലം ജപ്തി നടപടികൾ ആരംഭിച്ചപ്പോഴാണ് റസിറ്റ് വ്യാജമാണെന്ന് വ്യക്തമായത്. തുടർ നടപടിക്കായി ഫയൽ തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതിയിലേക്ക് അയച്ചു.