പള്ളിപ്പറമ്പ് :- തൈലവളപ്പ് റൗളത്തുൽ ജന്ന മദ്രസയുടെ ആഭിമുഖ്യത്തിൽ മീലാദ് മെഹർജാൻ സെപ്റ്റംബർ 28,29 തീയ്യതികളിൽ നടക്കും. സെപ്തംബർ 28 വ്യാഴാഴ്ച രാവിലെ 4 15ന് മൗലിദ് പാരായണം , 7.15 പതാക ഉയർത്തൽ,തുടർന്ന് മൗലിദ് ജാഥ,11.30 ന് അന്നദാനം, വൈകുന്നേരം 6 30ന് പൊതുസമ്മേളനം, തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾ, ദഫ്കളി, സ്കൗട്ട് പ്രദർശനം എന്നിവ ഉണ്ടായിരിക്കും.
സെപ്റ്റംബർ 29 വെള്ളിയാഴ്ച വൈകുന്നേരം 6 30ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾ, ഫ്ലവർ ഷോ, പൂർവ്വ വിദ്യാർത്ഥികളുടെ ദഫ് കളി, ബുർദ, മറ്റു കലാപരിപാടികൾ എന്നിവ അരങ്ങേറും.