ചേലേരി :- രിഫാഈ ജുമാമസ്ജിദിന്റെയും രിഫാഈ എഡ്യുക്കേഷണൽ സെന്ററിന്റെയും ആഭിമുഖ്യത്തിൽ സ്വീറ്റ് ഓഫ് റബീഅ് സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 1 വരെ ചേലേരി രിഫാഈ നഗറിൽ നടക്കും.
സെപ്തംബർ 28 വ്യാഴാഴ്ച രാവിലെ 7 മണിക്ക് നബിദിന റാലി നടക്കും. 11 മണിക്ക് ജൽസെമൗലീദ്, 11.30 ന് അന്നദാനം.
സെപ്തംബർ 29 വെള്ളിയാഴ്ച ഹഫ്‌ലത്തുൽ ഇഫ്തിതാഹ് നടക്കും. അബ്ദുള്ള സഖാഫി മഞ്ചേരി ഉദ്ഘാടനം ചെയ്യും. തുടർന്ന് ഫ്ലവർ ഷോ.
സെപ്റ്റംബർ 30 ശനിയാഴ്ച രാവിലെ 10 മണിക്ക് തിബിയാൻ കിഡ്സ് ജഷ്നെ മീലാദ്. മുഹമ്മദ് സഅദി പാലത്തുങ്കര തങ്ങൾ ഉദ്ഘാടനം ചെയ്യും. രാത്രി 7 മണിക്ക് മദ്രസ ദർസ് വിദ്യാർത്ഥികളുടെ കലാവിരുന്ന് അരങ്ങേറും.
ഒക്ടോബർ 1 ന് സമാപന സംഗമം മുഹമ്മദ് മുസ്‌ലിയാർ വാഴയൂർ ഉദ്ഘാടനം ചെയ്യും. ദഫ് പ്രദർശനം ഉണ്ടായിരിക്കും.