യംഗ് ചാലഞ്ചേഴ്‌സ് മയ്യിലിന്റെ ഓണക്കപ്പ് വെറ്ററൻസ് ഫുട്ബോൾ ടൂർണമെന്റ് ; യംഗ് ചാലഞ്ചേഴ്‌സ് മയ്യിൽ ഫൈനലിൽ


മയ്യിൽ : യംഗ് ചാലഞ്ചേഴ്‌സ് മയ്യിൽ സംഘടിപ്പിക്കുന്ന ഓണക്കപ്പ് വെറ്ററൻസ് ഫുട്ബോൾ ടൂർണമെന്റിൽ യംഗ് ചാലഞ്ചേഴ്‌സ് മയ്യിൽ ഫൈനലിൽ പ്രവേശിച്ചു, റോവേഴ്സ് തലശ്ശേരിയെ ആണ് സെമിയിൽ പരാജയപ്പെടുത്തിയത്. നിശ്ചിത സമയം ഗോൾ രഹിതമായതിനെ തുടർന്നു ടൈ ബ്രേക്കറിൽ ആണ് മയ്യിൽ വിജയം സ്വന്തമാക്കിയത് (4-2).ടൈ ബ്രേക്കറിൽ റോവേഴ്സിന്റെ ആദ്യ കിക് മയ്യിൽ കീപ്പർ അജിത് സേവ് ചെയ്തു.

 കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് മെമ്പർ യൂസഫ് പാലക്കൽ കളിക്കാരെ പരിചയപ്പെട്ടു. ഇന്ന് 06.09.2023 ബുധനാഴ്ച മത്സരം ഉണ്ടായിരിക്കുന്നതല്ല.



Previous Post Next Post