കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്ത് കോംപ്ലക്സിന്റെ ഭാരവാഹികൾക്ക് സ്വീകരണം നൽകി


കണ്ണാടിപ്പറമ്പ് :- വൈജ്ഞാനികരംഗത്ത് സാധ്യമായ സേവനങ്ങൾ നിർവഹിച്ചു സാമൂഹിക നവോത്ഥാന മേഖലയിൽ ഇടപെടലുകൾ നടത്തുന്നതിന്റെ സാധ്യതകൾ തേടി ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ സന്ദർശിച്ച് തിരിച്ചെത്തിയ കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്ത് കോംപ്ലക്സിന്റെ ഭാരവാഹികൾക്ക് സ്വീകരണം നൽകി. സ്വീകരണ സംഗമം അബ്ദുറഹ്മാൻ കല്ലായി ഉദ്ഘാടനം ചെയ്തു. പിന്തുണയും പിൻബലവും നൽകി കരുത്ത് പകർന്ന് കൂടെ നിൽക്കേണ്ടതാണ് ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ മുസ്ലിം ജീവിതമെന്ന് അബ്ദുറഹ്മാൻ കല്ലായി പറഞ്ഞു. 

അനസ് ഹുദവി അധ്യക്ഷത വഹിച്ചു. ഹാഫിള് അബ്ദുല്ല ഫൈസി അനുമോദന പ്രഭാഷണം നടത്തി.കെ.എൻ മുസ്തഫ, എടി മുസ്തഫ ഹാജി, എം.വി ഹുസൈൻ, കെ പി അബൂബക്കർ ഹാജി, സിപി മായിൻ മാസ്റ്റർ , എൻ എൻ ശരീഫ് മാസ്റ്റർ, സയ്യിദ് ആറ്റക്കോയ തങ്ങൾ, അബ്ദുൽ അസീസ് ബാഖവി ,ഡോ. താജുദ്ദീൻ വാഫി, ആലിക്കുട്ടി ഹാജി സത്താർ ഹാജി സിറ്റി, ഒ.പി മൂസാൻ ഹാജി, കാഞ്ഞിരോട് മുസ്തഫ ഹാജി, ബി യൂസഫ്, റസാഖ് ഹാജി പുതിയതെരു, കെ. സി അബ്ദുല്ല, ഇ വി മുഹമ്മദ് ,വി.എ മുഹമ്മദ് കുഞ്ഞി, സിഎം അസ്ലം ഹുദവി, ഹാഫിസ് റഹ്മാൻ ഹുദവി, മുബാറക് ഹുദവി, എം കെ മൊയ്തു ഹാജി, സുബൈർ നാറാത്ത്, അസീസ് ഹാജി കാട്ടാമ്പള്ളി, സി.കെ സത്താർ ഹാജി എന്നിവർ പങ്കെടുത്തു.

 പി.പി ഖാലിദ് ഹാജി കമ്പിൽ സ്വാഗതവും കെ.പി മുഹമ്മദലി പളളിപ്പറമ്പ് നന്ദിയും പറഞ്ഞു.

വെസ്റ്റ് ബംഗാൾ കേന്ദ്രമായി വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാനും ദാറുൽ ഹസനാത്ത് തീരുമാനിച്ചിട്ടുണ്ട്.


Previous Post Next Post