മലപ്പട്ടം :- ചൂളിയാട് നുസ്രത്തുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റിയും സ്വാഗത സംഘവും സംയുക്തമായി നടത്തുന്ന നബിദിന സമ്മേളനവും ഉത്തര കേരളാ ദഫ് മത്സരവും സെപ്റ്റംബർ 28, ഒക്ടോബർ 6,7 എന്നീ തീയതികളിൽ നടക്കും. ഒക്ടോബർ 6 വെള്ളിയാഴ്ച രാത്രി 9 മണിക്ക് നടക്കുന്ന ദഫ് മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള ടീമുകൾ 9061851926,86068 27588, 7909139540 എന്ന നമ്പറിൽ ബന്ധപ്പെടുക. വിജയികൾക്ക് ഒന്നാം സമ്മാനം ക്യാഷ്‌പ്രൈസ് 10000 രൂപയും ട്രോഫിയും, രണ്ടാം സമ്മാനം 7000 രൂപയുടെ. ട്രോഫിയും മൂന്നാം സമ്മാനം 4000 രൂപയും ട്രോഫിയും.
സെപ്റ്റംബർ 28 വ്യാഴാഴ്ച രാവിലെ 7 മണിക്ക് ഉയർത്തൽ, ദഫ്മുട്ട്, സ്കൗട്ട് ഫ്ലവർ ഷോ അകമ്പടിയോടുകൂടിയുള്ള ഘോഷയാത്ര, തുടർന്ന് മൗലിദ് പാരായണവും അന്നദാനവും ഉണ്ടായിരിക്കും.
ഒക്ടോബർ 6 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് NIJC പ്രസിഡന്റ് പിസി അബ്ദുള്ളക്കുട്ടിയുടെ അധ്യക്ഷതയിൽ ചൂലിയാട് ഖത്വീബ് മുഹമ്മദ് സ്വാലിഹ് ഇർഫാനി ഉദ്ഘാടനം ചെയ്യും. രാത്രി 9 മണിക്ക് ഉത്തര കേരള ദഫ് മത്സരം ഉണ്ടായിരിക്കും. മൂസാൻ ടി.വി സമ്മാനദാനം നിർവഹിക്കും.
ഒക്ടോബർ 7 ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് സമാപന സമ്മേളനം സ്വാഗതസംഘം ചെയർമാൻ മുനീർ ടി.പിയുടെ അധ്യക്ഷതയിൽ മയ്യിൽ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ പ്രശോഭ്. എം ഉദ്ഘാടനം ചെയ്യും. തുടർന്ന് മദ്രസ വിദ്യാർത്ഥികളുടെ കലാവിരുന്ന് അരങ്ങേറും. മുഹമ്മദ് സ്വാലിഹ് ഇർഫാനി സർട്ടിഫിക്കറ്റ് വിതരണവും NIJC ട്രഷറർ സക്കരിയ.കെ സമാനദാനവും നിർവഹിക്കും.